അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഒമ്പതു മാസം കുടുങ്ങിപ്പോയ നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഓവർടൈം ശമ്പളം നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിന്റെ ചിലവുകൾ താൻ വഹിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ......
മാനസികാരോഗ്യപ്രശ്നങ്ങളെ തുടർന്ന് ദയാവധത്തിന് അനുമതി തേടി യുവഗായകൻ. ബ്രിട്ടനിൽ നിന്നുള്ള ഗായകൻ ജോസഫ് അവ്വ ഡാർകോ എന്ന ഇരുപത്തിയെട്ടുകാരനാണ് നെതർലൻഡ്സിൽ ദയാവധത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്. ......
ഹമാസ് മിലിട്ടറി ഇന്റലിജൻസ് മേധാവി ഒസാമ തബാഷിനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ സൈന്യം. ഹമാസ് ഗ്രൂപ്പിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ തലവൻ കൂടിയായ ഒസാമ തബാഷിനെ വ്യാഴാഴ്ച തെക്കൻ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് കൊലപ്പെടുത്തിയതെന്നും ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി. ......
ലണ്ടനിൽ വൈദ്യുതി സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്ന് വൈദ്യുതി വിതരണം താറുമാറായി. വൈദ്യുതി പൂർണമായും നിലച്ചതോടെ ഇന്ന് അർധരാത്രി വരെ ഹീത്രൂ വിമാനത്താവളം അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. ......
തടവുകാരനുമായി അവിഹിതബന്ധം പുലർത്തിയ ജയിൽ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. ബ്രിട്ടനിലെ ഫെൽതാം ജയിൽ ജീവനക്കാരിയായ കാറ്റെറിന ടാറ്റസിനെയാണ് സസ്പെൻഡ് ചെയ്തത്. ......
അമേരിക്കയിൽ ടെസ്ല കാറുകൾ കത്തിച്ച് തുടങ്ങിയ പ്രതിഷേധം വ്യാപിക്കുകയാണ്. ചൊവ്വാഴ്ച രാവിലെയോടെ കറുത്ത വസ്ത്രധാരിയായ ഒരാൾ ലാസ് വേഗസിലെ ടെസ്ല കൊളീഷൻ സെന്ററിൽ പാർക്കുചെയ്തിരുന്ന ടെസ്ല കാറുകൾക്ക് തീയിടുകയായിരുന്നു. ......
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിൽ. ജോർജ്ടൗൺ സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായ ബാദർ ഖാൻ സൂരിയാണ് അറസ്റ്റിലായത്. ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്നാരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ......
യെമനിലെ ഹൂതികളെ പൂർണമായും ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹൂതികൾക്ക് ആയുധങ്ങൾ നൽകുന്ന ഇറാനും ട്രംപ് മുന്നറിയിപ്പ് നൽകുന്നു. ......
ഒമ്പത് മാസത്തെ മാനവരാശിയുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തി. എട്ടു ദിവസത്തെ ഗവേഷണങ്ങൾക്കായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഇരുവരും തിരികെയെത്താനുള്ള പേടകത്തിന്റെ സാങ്കേതിക തകരാറുകളെ തുടർന്ന് ഒമ്പത് മാസമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടന്നത്. ......
ഒൻപത് മാസത്തെ ദീർഘബഹിരാകാശ ദൗത്യത്തിന് ശേഷം, ഇന്ത്യൻ വംശജ സുനിതാ വില്യംസും സംഘവും മടങ്ങുന്നു. ഇന്ന് രാവിലെ ഇന്ത്യൻ സമയം 10.35ന്, അവർ സഞ്ചരിച്ച സ്പേസ് എക്സ് ക്രൂ ഡ്രാഗൺ 'ഫ്രീഡം' പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെടും.നാളെ പുലർച്ചെ 3.27ന്, ഫ്ലോറിഡയുടെ തീരക്കടലിൽ വിമാനം സുരക്ഷിതമായി ഇറങ്ങുമെന്നാണ് കണക്ക്. ......